തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചിട്ടില്ലെന്ന് സർക്കാർ; ഹൈക്കോടതിയിൽ വിശദീകരണം നൽകി

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചിട്ടില്ലെന്ന് സർക്കാർ; ഹൈക്കോടതിയിൽ വിശദീകരണം നൽകി

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സോഫ്റ്റ് വെയർ അപ്‌ഡേഷൻ നടക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇപ്പോഴുള്ളത്. നടപടികൾ പൂർത്തിയാക്കി ഓഡിറ്റ് തുടരുമെന്ന് സർക്കാർ അറിയിച്ചു.

നേരത്തെ ഓഡിറ്റ് റദ്ദാക്കിയ വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയിലെ അടക്കം അഴിമതികൾ മറച്ചുവെക്കുന്നതിനായാണ് ഓഡിറ്റ് നിർത്തിയതെന്ന് രമേശ് ചെന്നിത്തല ഹർജിയിൽ ആരോപിച്ചിരുന്നു.

Share this story