സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് ഉപാധികളോടെ അനുമതി

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് ഉപാധികളോടെ അനുമതി

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എം ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കാക്കനാട് ജില്ലാ ജയിലിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകി. വരുന്ന പതിനാറാം തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് അനുമതി നൽകിയിരിക്കുന്നത്

വക്കീലിനെ സാന്നിധ്യത്തിൽ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ പാടുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും 30 മിനിറ്റ് ഇടവേള നൽകണമെന്നും കോടതി നിർദേശിച്ചു.

Share this story