1992ന് ശേഷം സിപിഎമ്മിന് കണ്ണൂരിന് പുറത്തുള്ള ഒരു സെക്രട്ടറി; കോടിയേരി കസേര ഒഴിയുമ്പോൾ

1992ന് ശേഷം സിപിഎമ്മിന് കണ്ണൂരിന് പുറത്തുള്ള ഒരു സെക്രട്ടറി; കോടിയേരി കസേര ഒഴിയുമ്പോൾ

വിവാദങ്ങൾ മൂടി നിൽക്കുന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നത്. മക്കളെ ചൊല്ലിയുള്ള കേസുകളും വിവാദങ്ങളുമാണ് കോടിയേരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറക്കുന്നത്.

ബിനീഷിന്റെ അറസ്റ്റോടുകൂടി മാറി നിൽക്കാനുള്ള ആവശ്യം കോടിയേരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആ ഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന നേതൃത്വം കോടിയേരി തന്നെ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ന് ചേർന്ന അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് മാറി നിൽക്കാനുള്ള തീരുമാനം കോടിയേരി അറിയിച്ചത്.

കോടിയേരി തന്നെയാണ് എ വിജയരാഘവന്റെ പേര് പകരം നിർദേശിച്ചതും. ഇതോടെ താത്കാലികമായെങ്കിലും കണ്ണൂർ ജില്ലക്ക് പുറത്തുള്ള ഒരാളിലേക്ക് പാർട്ടിയുടെ സെക്രട്ടറി സ്ഥാനം എത്തുകയാണ്. 1992ൽ വി എസ് അച്യുതാനന്ദനാണ് കണ്ണൂരിന് പുറത്തുനിന്നും അവസാനമായി സിപിഎം സെക്രട്ടറി സ്ഥാനത്ത് എത്തിയത്

കോടിയേരി ഒഴിയുകയാണെങ്കിൽ എംവി ഗോവിന്ദൻ മാസ്റ്റർ ആ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു കേട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് വിജയരാഘവൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്.

Share this story