കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ ഉയർത്തി; മാസ്‌ക് ഇല്ലെങ്കിൽ ഇനി 500 രൂപ

കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ ഉയർത്തി; മാസ്‌ക് ഇല്ലെങ്കിൽ ഇനി 500 രൂപ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരിക്കുന്ന പിഴത്തുക കുത്തനെ ഉയർത്തി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്തിറങ്ങുന്നവർക്കുള്ള പിഴ 200ൽ നിന്ന് 500 രൂപയാക്കി. പൊതുസ്ഥലത്തോ വഴിയിലെ നടപ്പാതയിലോ തുപ്പുന്നവർക്കുള്ള പിഴയും 200ൽ നിന്ന് 500 രൂപയായി ഉയർത്തി

നേരത്തെ പാസാക്കയ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുന്നതിനാലാണ് തീരുമാനം. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകളെ വിവാഹ ചടങ്ങിൽ പങ്കെടുപ്പിച്ചാൽ ഇനി 5000 രൂപ പഴി നൽകണം. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണം ലംഘിച്ചാൽ 2000 രൂപ പിഴ നൽകണം

കടകളിലെ നിയന്ത്രണലംഘനം, സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയിലെ നിയന്ത്രണ ലംഘനത്തിന് 3000 രൂപയും ക്വാറന്റൈൻ ലംഘനത്തിന് 2000 രൂപയും കൂട്ടം ചേർന്ന് നിന്നാണ് 5000 രൂപയുമായിരിക്കും ഇനി മുതൽ പിഴ. ലോക്ക് ഡൗൺ ലംഘനത്തിന് 500 രൂപയും പിഴ ഈടാക്കും.

Share this story