ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്; നിയമസഭാ സെക്രട്ടറിക്ക് മറുപടിയുമായി ഇ ഡി

Share with your friends

ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി. നിയമസഭയുടെ അധികാരങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ടെന്നും മറുപടിയിൽ ഇ ഡി പറയുന്നു

പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് ഇഡിയോട് വിശദീകരണം തേടിയത്. ലൈഫ് മിഷൻ സംസ്ഥാനവ്യാപകമായി തടസ്സപ്പെടുത്താൻ ഇ ഡി ബോധപൂർവം ശ്രമിക്കുന്നതായി ജയിംസ് മാത്യു എംഎൽഎ പരാതി നൽകിയിരുന്നു. തുടർന്നാണ് വിശദീകരണം തേടിയത്.

ഇഡിയുടെ അസി. ഡയറക്ടർ പി രാധാകൃഷ്ണനോട് തേടിയ വിശദീകരണത്തിലാണ് മറുപടി. ഫയലുകൾ വിളിച്ചുവരുത്താനുള്ള നിയമപരമായ അധികാരം ഇഡിക്ക് ഉണ്ട്. പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണ്. ഈ സാഹചര്യത്തിലാണ് ഫയലുകൾ വിളിച്ചുവരുത്തിയത്. നിയമപരമായി നിലനിൽക്കാത്ത തുടർ നടപടികളിലേക്ക് പോകരുതെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!