കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് ജോസ് പക്ഷം, വിട്ടുകൊടുക്കില്ലെന്ന് സിപിഐ; കോട്ടയത്ത് സീറ്റ് ചർച്ചയിൽ ധാരണയായില്ല

കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് ജോസ് പക്ഷം, വിട്ടുകൊടുക്കില്ലെന്ന് സിപിഐ; കോട്ടയത്ത് സീറ്റ് ചർച്ചയിൽ ധാരണയായില്ല

കോട്ടയം ജില്ലയിൽ ഇടതുമുന്നണിയിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ധാരണയായില്ല. കൂടുതൽ സീറ്റ് വേണമെന്ന ജോസ് പക്ഷത്തിന്റെ ആവശ്യം മറ്റ് ഘടക കക്ഷികൾ തള്ളി. സീറ്റ് വിഭജനത്തിൽ തർക്കമുള്ളതായി ജോസ് പക്ഷം തുറന്ന് സമ്മതിച്ചിട്ടുമുണ്ട്

കോട്ടയത്ത് കേരളാ കോൺഗ്രസ് ശക്തമായ പാർട്ടിയാണെന്നും സിപിഐയും സിപിഎമ്മും വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്നും ജോസ് പക്ഷം ആവശ്യപ്പെടുന്നു. 22 ഡിവിഷനുള്ള കോട്ടയം ജില്ലാ പഞ്ചായത്തിൽ 12 സീറ്റുകളാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. 9 സീറ്റ് നൽകാമെന്ന് സിപിഐയും സിപിഎമ്മും പറയുന്നു. സിപിഎം 10 സീറ്റിൽ മത്സരിക്കുമ്പോൾ സിപിഐ നാല് സീറ്റിൽ മത്സരിക്കും.

ജോസ് പക്ഷത്തിന് 9 സീറ്റ് നൽകണമെങ്കിൽ തന്നെ സിപിഐ ഒരു സീറ്റ് കൂടി വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. എന്നാൽ സിപിഎം നൽകട്ടെയെന്നാണ് സിപിഐയുടെ പക്ഷം. കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുനൽകില്ലെന്നും അർഹതപ്പെട്ട സീറ്റ് നിഷേധിച്ചാൽ തനിച്ച് മത്സരിക്കുമെന്ന മുന്നറിയിപ്പും സിപിഐ നൽകുന്നു.

Share this story