വിജയരാഘവനേക്കാൾ സിപിഎം സെക്രട്ടറിയാകാൻ ഭേദം പി ജയരാജനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വിജയരാഘവനേക്കാൾ സിപിഎം സെക്രട്ടറിയാകാൻ ഭേദം പി ജയരാജനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം പി ജയരാജന് നൽകിയതിനെ ചോദ്യം ചെയ്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന സെക്രട്ടറിയാകാൻ എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു

സിപിഎമ്മിൽ ശുദ്ധീകരണം പൂർണമാകണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി സ്ഥാനമൊഴിയണം. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് സിപിഎമ്മിൽ നടക്കുന്നത്. സെക്രട്ടറിയാകാൻ എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളത്.

പാർട്ടിയിൽ യോഗ്യതയുള്ള മറ്റ് എത്രയോ പേരുണ്ട്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ സിപിഎമ്മിനെ നയിക്കാൻ വിജയരാഘവനാകില്ല. പി ജയരാജനൊക്കെ എത്രയോ ഭേദമാണ്. പല വിമർശനങ്ങളും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല. പി ജയരാജന്റെ മക്കളും അഴിമതിക്കാരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

Share this story