മദ്യപാനത്തിനിടെ തർക്കം; വയനാട്ടിൽ മധ്യവയസ്‌കനെ അടിച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ

മദ്യപാനത്തിനിടെ തർക്കം; വയനാട്ടിൽ മധ്യവയസ്‌കനെ അടിച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ

വയനാട് മക്കിയാട് മധ്യവയസ്‌കനെ തലയ്ക്ക് അടിച്ചുകൊന്ന കേസിലെ പ്രതി പിടിയിൽ. ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസിനെ(52)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. എടത്തറ കോളനിയിലെ വെള്ളൻ എന്നയാളാണ് കൊല്ലപ്പെട്ടത്

മദ്യപാനത്തിനിടെയാണ് തർക്കമുടലെടുത്തത്. മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ അവസാനിച്ചു. ചുറ്റിക ഉപയോഗിച്ചാണ് വർഗീസ് വെള്ളന്റെ തലയ്ക്ക് അടിച്ചത്.

വെള്ളനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

Share this story