സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെൻമെന്റ് സോൺ വാർഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂർ (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാർഡ് 9), തിരൂർ മുൻസിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാർക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാർഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 606 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story