അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെക്കുന്നതെന്ന് ചെന്നിത്തല

അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെക്കുന്നതെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ധനമന്ത്രി തോമസ് ഐസക് ഉണ്ടയില്ലാ വെടി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ഭരണത്തിനെതിരെ ഉയർന്നു വന്നിരിക്കുന്ന വസ്തുതകൾ മറച്ചുവെക്കാൻ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നത്.

കോടിയേരി സ്ഥാനത്ത് നിന്ന് മാറി നിന്നതു കൊണ്ട് ഒന്നും അവസാനിക്കാൻ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കിഫ്ബിയിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അത് സിഎജി കണ്ടെത്തുമെന്ന് പേടിച്ചാണ് മുൻകൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനം.

നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോർട്ട് പുറത്തുവിട്ടത് തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് ഫൈനൽ റിപ്പോർട്ട് വെക്കേണ്ടത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലാത്ത സ്ഥിതിവിശേഷം വന്നിരിക്കുന്നു. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story