ഇടുക്കിയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; യുഡിഎഫിൽ തർക്കം രൂക്ഷം

ഇടുക്കിയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; യുഡിഎഫിൽ തർക്കം രൂക്ഷം

ഇടുക്കിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ തന്നെ വേണമെന്ന് കേരളാ കോൺഗ്രസ് വാശി പിടിക്കുന്നതാണ് ചർച്ചകൾ വഴി മുട്ടാൻ കാരണം

കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെത്തി ചർച്ച നടത്തിയെങ്കിലും സമവായമായില്ല. കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നൽകാമെന്നും പരാജയപ്പെട്ട സീറ്റുകളിൽ ജയസാധ്യത കണക്കിലെടുത്ത് സ്ഥാനാർഥിയെ നിർത്താമെന്നുമാണ് കോൺഗ്രസിന്റെ ഫോർമുല.

പ്രാദേശിക തലത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ എന്നിവർ പി ജെ ജോസഫുമായി ചർച്ച നടത്തി. ആറ് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും കേരളാ കോൺഗ്രസിന് നൽകാൻ തീരുമാനമായി

തൊടുപുഴ, കട്ടപ്പന നഗരസഭകളുടെയും ഹൈറേഞ്ചിലെ പഞ്ചായത്തുകളുടെയും കാര്യത്തിൽ കോൺഗ്രസ് ഫോർമുല അംഗീകരിക്കാൻ കേരളാ കോൺഗ്രസ് തയ്യാറല്ല. ജോസ് പക്ഷം പോയതോടെ കേരളാ കോൺഗ്രസ് ശക്തി ക്ഷയിച്ചുവെന്ന വിലയിരുത്തലാണ് അതേസമയം കോൺഗ്രസിനുള്ളത്.

Share this story