സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൊവിഡ്, 19 മരണം; 6567 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൊവിഡ്, 19 മരണം; 6567 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക സംവിധാനം ഉപയോഗിക്കാതെയാണ് വാർത്താ സമ്മേളനം നടന്നത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 269 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ ആരോഗ്യപ്രവർത്തകരാണ്

19 പേർ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 6567 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,141 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത

Share this story