കാഞ്ഞങ്ങാട് ബിജെപി-സിപിഎം സംഘർഷം; സിപിഎം എരിയാ കമ്മിറ്റി അംഗത്തെ വീട്ടിൽ കയറി വെട്ടി

കാഞ്ഞങ്ങാട് ബിജെപി-സിപിഎം സംഘർഷം; സിപിഎം എരിയാ കമ്മിറ്റി അംഗത്തെ വീട്ടിൽ കയറി വെട്ടി

കാസർകോട് കാഞ്ഞങ്ങാട് സിപിഎം-ബിജെപി സംഘർഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവർത്തകനും വെട്ടേറ്റു. ഇന്നലെ വൈകുന്നേരം ഏഴരയോടെ നടന്ന സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ വൈശാഖിന്റെ നെറ്റിയിൽ മുറിവേറ്റിരുന്നു. ഒരാഴ്ച മുമ്പ് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ

രാത്രി ഒമ്പതരയോടെയാണ് സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെ വീട്ടിൽ കയറി ബിജെപിക്കാർ വെട്ടിയത്. വെട്ട് തടയാൻ ശ്രമിച്ച സുകുമാരന്റെ കൈക്ക് സാരമായി പരുക്കേറ്റു.

വൈശാഖിനെയും സുകുമാരനെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തുടർ സംഘർഷമൊഴിവാക്കുന്നതിനായി വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Share this story