പൂന്തുറ സിറാജിന് സീറ്റ് നല്‍കാനാകില്ലെന്ന് എല്‍ ഡി എഫ്; പകരം ആളെ കണ്ടെത്താന്‍ നിര്‍ദേശം

പൂന്തുറ സിറാജിന് സീറ്റ് നല്‍കാനാകില്ലെന്ന് എല്‍ ഡി എഫ്; പകരം ആളെ കണ്ടെത്താന്‍ നിര്‍ദേശം

പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കാനുള്ള പൂന്തുറ സിറാജിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. സിറാജിന് സീറ്റ് നല്‍കാനാകില്ലെന്ന് എല്‍ ഡി എഫ് നിലപാടെടുത്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാകില്ലെന്നാണ് എല്‍ ഡി എഫ് നിലപാട്

സിറാജിന് പകരം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഐഎന്‍എല്ലിന് നിര്‍ദേശം നല്‍കി. ശനിയാഴ്ചയാണ് പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയ പിന്നാലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മാണിക്യവിളാകത്താണ് ഐഎന്‍എല്ലിന് സീറ്റ് നല്‍കിയിരിക്കുന്നത്. ഇവിടെ സിറാജിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം.

Share this story