സിപിഎം എതിർപ്പ് വകവെക്കാതെ കാരാട്ട് ഫൈസൽ; സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറില്ല

സിപിഎം എതിർപ്പ് വകവെക്കാതെ കാരാട്ട് ഫൈസൽ; സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറില്ല

സിപിഎം എതിർപ്പിന് പിന്നാലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി കാരാട്ട് ഫൈസൽ. ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഇടതുപക്ഷം എതിർ സ്ഥാനാർഥിയെ നിർത്തിയാലും പിടിഎ റഹീം വിഭാഗത്തിലൂടെ വോട്ട് ചോർത്താമെന്നാണ് ഫൈസലിന്റെ കണക്കുകൂട്ടൽ.

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഫൈസൽ മത്സരിക്കുന്നതിനെ സിപിഎം എതിർത്തിരുന്നു. ഫൈസലിനോട് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാനും സിപിഎം ആവശ്യപ്പെട്ടു. എന്നാൽ പിൻമാറില്ലെന്ന് വ്യക്തമാക്കുകയാണ് ഫൈസൽ

കഴിഞ്ഞ ദിവസം പിടിഎ റഹീം എംഎൽഎയാണ് ഫൈസലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിൽ നിന്ന് ഇടതു സ്ഥാനാർഥിയായിട്ടായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സിപിഎം ഇടപെട്ടത്.

Share this story