അറബിക്കടലിൽ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദം; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദം; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ശനിയാഴ്ചയോടെ ന്യൂനമർദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമർദമാകും. അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ട്.

ന്യൂനമർദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരും. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story