പെരിയ കൊലപാതക കേസ്: സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

പെരിയ കൊലപാതക കേസ്: സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം അന്വേഷണം സംബന്ധിച്ച് സീൽവെച്ച കവറിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്

അന്വേഷണവുമായി സർക്കാർ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറിയിട്ടില്ലെന്നും സിബിഐ ആരോപിക്കുന്നു. സിബിഐ അന്വേഷണം ആരംഭിച്ചെങ്കിൽ ഇടപെടില്ലെന്ന് കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു

Share this story