സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു; 4985 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു; 4985 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി സുകുമാരൻ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണൻ നായർ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുൽസുബീവി (55), നേമം സ്വദേശിനി റഷീദ (43), കൊല്ലം കരൂർകടവ് സ്വദേശി രസക് കുഞ്ഞ് (60), ക്ലാപ്പന സ്വദേശിനി ആശ (45), ആലപ്പുഴ ചേർത്തല സ്വദേശിനി സരസമ്മ (72), കോട്ടയം നാഗമ്പടം സ്വദേശി ബേബി (68), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കെ.എം. നബീസ (63), എളമക്കര സ്വദേശി കെ.കെ. പുരുഷൻ (74), തൃശൂർ പാമ്പൂർ സ്വദേശി ബാലകൃഷ്ണൻ (79), എടശേരി സ്വദേശി അബ്ദുൾ ജലീൽ (52), അഴിക്കോട് സ്വദേശി അബ്ദുൾ റഹ്മാൻ (75), പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സൗമ്യകുമാരൻ (84), മലപ്പുറം പോരൂർ സ്വദേശി സുനിൽ ബാബു (40), താഴേക്കോട് സ്വദേശിനി ഖദീജ (54), ഇരുമേട് സ്വദേശി മുഹമ്മദ് (73), പൂക്കോട്ടൂർ സ്വദേശി മുഹമ്മദ് ഹനീഫ (50), മംഗലം സ്വദേശിനി ഫാത്തിമകുട്ടി (65), ചേർപുളശേരി സ്വദേശിനി നഫീസ (64), കോഴിക്കോട് നടപുരം സ്വദേശി വിജയൻ (65), വട്ടോളി സ്വദേശി ചന്ദ്രൻ (75), വളയം സ്വദേശി അബ്ദുള്ള (74), തിരുവന്നൂർനട സ്വദേശി വേലായുധൻ (90), കണ്ണൂർ ചിറയ്ക്കൽ സ്വദേശിനി സുഹറാബി (69), കാസർഗോഡ് സ്വദേശിനി ബീഫാത്തിമ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1915 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4985 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 734, കൊല്ലം 674, തൃശൂർ 650, കോഴിക്കോട് 603, എറണാകുളം 451, കോട്ടയം 427, തിരുവനന്തപുരം 286, പാലക്കാട് 177, ആലപ്പുഴ 345, കണ്ണൂർ 248, പത്തനംതിട്ട 130, ഇടുക്കി 86, വയനാട് 82, കാസർഗോഡ് 92 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story