തകർന്നുവീണ മാഹി പാലത്തിന്റെ നിർമാണ കമ്പനിയെ കേന്ദ്രസർക്കാർ വിലക്കി

തകർന്നുവീണ മാഹി പാലത്തിന്റെ നിർമാണ കമ്പനിയെ കേന്ദ്രസർക്കാർ വിലക്കി

തലശ്ശേരി-മാഹി പാലത്തിന്റെ നിർമാണ കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്. പാലം തകർന്നതിനെ തുടർന്നാണ് നടപടി. ദേശീയ പാതാ അതോറിറ്റികളുടെ നിർമാണങ്ങളിൽ ഇനി കമ്പനിയെ ഉൾപ്പെടുത്തില്ലെന്ന് സർക്കാർ അറിയിച്ചു

ജി എച്ച് വി ഇന്ത്യ, ഇ കെ കെ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികൾക്കാണ് വിലക്ക്. അന്വേഷണത്തിനനുസരിച്ച് തുടർ നടപടികളുണ്ടാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അറിയിച്ചു. പദ്ധതിയുടെ ടീം ലീഡറെയും സ്ട്രക്ചറൽ എൻജിനീയറെയും രണ്ട് വർഷത്തേക്ക് ഡീബാർ ചെയ്തിട്ടുണ്ട്

പ്രൊജക്ട് മാനേജറെ നീക്കാനും ഗതാഗത മന്ത്രാലയം നിർദേശം നൽകി. ഓഗസ്റ്റ് 26നാണ് പാലത്തിന്റെ നാല് സ്ലാബുകൾ തകർന്നുവീണത്.

Share this story