ഏഴിമല നാവിക അക്കാദമി ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

ഏഴിമല നാവിക അക്കാദമി ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി വന്നത്. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി.

പരാതിയില്‍ കേസെടുക്കാന്‍ പയ്യന്നൂര്‍ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ നാവിക അക്കാദമിക്ക് കൂടുതല്‍ സുരക്ഷ ഒരുക്കി പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കി. വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Share this story