അറസ്റ്റ് മുൻകൂട്ടി കണ്ട് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ചു; വിജിലൻസ് സംഘം ആശുപത്രിയിലെത്തി

അറസ്റ്റ് മുൻകൂട്ടി കണ്ട് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ചു; വിജിലൻസ് സംഘം ആശുപത്രിയിലെത്തി

പാലാരിവട്ടം അഴിമതി കേസിൽ നിർണായക നീക്കവുമായി വിജിലൻസ് സംഘം. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം വിജിലൻസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തിയിരുന്നു. എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ചികിത്സയിലാണെന്നും ഭാര്യ അറിയിക്കുകയായിരുന്നു

ഇബ്രാഹിംകുഞ്ഞ് ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ വരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സജീവമായിരുന്നു ഇബ്രാഹിംകുഞ്ഞ്. അറസ്റ്റ് മുൻകൂട്ടി അറിഞ്ഞതോടെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകുകയായിരുന്നു.

വിജിലൻസ് സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ആശുപത്രി അധികൃതരുമായി സംസാരിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് രേഖപ്പെടുത്താനുമാണ് നീക്കം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കാനും വിജിലൻസ് നടപടി ആരംഭിച്ചിട്ടുണ്ട്‌

Share this story