ഇബ്രാഹിംകുഞ്ഞ് അഴിമതി കേസിലെ അഞ്ചാം പ്രതി; വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കും

ഇബ്രാഹിംകുഞ്ഞ് അഴിമതി കേസിലെ അഞ്ചാം പ്രതി; വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായാണ് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

ഇബ്രാഹിംകുഞ്ഞിനെ വീഡിയോ കോൺഫറൻസിംഗ് വഴി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് നീക്കം. ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നത് ആരോഗ്യപ്രശ്‌നത്തെ സാരമായി ബാധിക്കുമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണിത്. ഇന്നലെ വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ചത്. അറസ്റ്റ് വിവരം മുൻകൂട്ടി അറിഞ്ഞാണ് ലീഗ് നേതാവിന്റെ നടപടിയെന്ന് കരുതുന്നു

എന്നാൽ വിജിലൻസ് ആശുപത്രി മുറിയിൽ കയറി ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇബ്രാഹിംകുഞ്ഞും ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിട്ടെങ്കിലും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ന്യായീകരിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്‌

Share this story