ഇബ്രാഹിംകുഞ്ഞിനെ 14 ദിവസം റിമാൻഡ് ചെയ്തു; കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ഇബ്രാഹിംകുഞ്ഞിനെ 14 ദിവസം റിമാൻഡ് ചെയ്തു; കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആശുപത്രിയിൽ നേരിട്ടെത്തിയാണ് വിജിലൻസ് കോടതി ജഡ്ജി ഇബ്രാഹിംകുഞ്ഞിനെ റിമാൻഡ് ചെയ്തത്.

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യവിവരങ്ങളെ കുറിച്ച് ജഡ്ജി ഡോക്ടർമാരോട് ആരാഞ്ഞു. തുടർന്നാണ് റിമാൻഡ് നടപടി സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള വിജിലൻസിന്റെ അപേക്ഷ നാളെ പരിഗണിക്കും. ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും

താൻ അർബുദ രോഗബാധിതനാണെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കാണിച്ചാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് വിജിലൻസ് ലേക്ക് ഷോർ ആശുപത്രിയിലെത്തി ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തത്.

Share this story