എം സി കമറുദ്ദീനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

എം സി കമറുദ്ദീനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നുമുള്ള എംഎൽഎയുടെ അപേക്ഷ പരിഗണിച്ചാണ് ഹോസ്ദുർഗ് കോടതിയുടെ നടപടി

ഇന്നലെ കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ കസ്റ്റഡി കാലാവധി അവസാനിച്ചപ്പോഴാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

അതേസമയം കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കി 11 ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

Share this story