ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മൻ ചാണ്ടി; പ്രതിപക്ഷത്തിന്റെ വായ അടക്കാൻ ആകില്ല

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മൻ ചാണ്ടി; പ്രതിപക്ഷത്തിന്റെ വായ അടക്കാൻ ആകില്ല

പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ അടക്കാൻ സാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതൽ വർക്കുകൾ നൽകുന്നു. പാലാരിവട്ടം പാലം ഇടതുപക്ഷ സർക്കാർ നേട്ടമായി പറഞ്ഞിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

ലേക്ക് ഷോർ ആശുപത്രിയിലെത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് മുൻകൂട്ടി കണ്ട ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രി ആശുപത്രിയിൽ പോയി അഡ്മിറ്റാകുകയായിരുന്നുവെന്നാണ് സൂചന

Share this story