സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരും. അറബികടലിൽ നാളെ പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ട്. അതിന്റെ പ്രതിഫലനമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ഇടിയോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. കിഴക്കൻ കാറ്റ് ശക്തമാകുകയും ചെയ്യും. ശനിയാഴ്ചയോടെ ന്യൂനമർദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമർദമാകും

Share this story