തന്റെ തന്ത ചമയാൻ ആരും ശ്രമിക്കേണ്ട; മതം മാറ്റത്തിന് പിന്നിൽ പോപുലർ ഫ്രണ്ടെന്ന വാർത്തക്ക് പിന്നാലെ ചിത്രലേഖ

Share with your friends

കണ്ണൂരിൽ ഓട്ടോ ഡ്രൈവറായ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാൻ പോകുന്നുവെന്ന വാർത്തകൾക്ക് പിന്നിലെ വിവാദം തുടരുന്നു. പോപുലർ ഫ്രണ്ടിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിച്ചാണ് മതം മാറ്റമെന്ന രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപറേഷനിൽ ചിത്രലേഖ തന്നെ തനിക്ക് സാമ്പത്തിക സഹായം ലഭിക്കുമെന്നത് സ്ഥിരികരിക്കുന്നുമുണ്ട്

വാർത്ത വൈറലായതോടെ ഫേസ്ബുക്ക് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ചിത്രലേഖ. തന്റെ തന്ത ചമയാനും തീവ്രവാദികയാക്കാനും ആരും ശ്രമിക്കേണ്ടെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ടിനോട് ഇവരുടെ പ്രതികരണം.

ചിത്രലേഖയുടെ കുറിപ്പ്

ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാന് മതം മാറാന് ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലെക്കല്ല. ചിത്രലേഖയുടെ മതം മാറ്റത്തിന്റെ പിന്നില് പ്രവര്ത്തിച്ചത് പോപ്പുലര് ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാര്ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനു പിന്നില് പോപ്പുലര് ഫ്രണ്ട് ആണെങ്കില് അത് പറയുന്നതില് എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലര് ഫ്രണ്ട്കാര് എനിക്കു വീട് വെയ്ക്കാനും സംബത്തീകമായും സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതില് സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി ആയിരുന്നു. പകുതിയോളം എന്റെ വീട് കെട്ടി ഉയര്ത്താന് സഹായിച്ചത് മുസ്ലീം ലീഗിന്റെ കെ എം ഷാജിയും മുസ്ലീം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്ത്തയാകാതെ ഇപ്പോ പോപ്പുലര് ഫ്രണ്ട് സഹായിച്ചു എന്ന വാര്ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്ക്കുമറിയാം. ഒന്നു ചിത്രലേഖയ്ക്ക് ഒറ്റക്ക് തീരുമാനമെടുക്കാന് കഴിയില്ല എന്ന വംശീയമായ തന്ത ചമയല്, രണ്ടാമത് ചിത്ര ലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കല്. ഇത് ഇപ്പോ ഏഷ്യാനെറ്റ് വാര്ത്ത വന്നാല് കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവര്ത്തണ്ട്ത്തിന്റെ ആലോചനക്ക് ഈ വര്ത്തക്കപ്പുറമുള്ള അര്ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യര്ക്ക് അറിയാം. അത് കൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്ര വാദി ആക്കാന് ഇങ്ങനെ കഷ്ടപ്പെടാണ്ട. ഇതേ കേരളത്തില് “വേശ്യ’ എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!