സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4904 സമ്പർക്കരോഗികൾകൂടി

സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4904 സമ്പർക്കരോഗികൾകൂടി

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാൾ (98), വെങ്ങാനൂർ സ്വദേശി സുരേഷ് കുമാർ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചൻ (62), മേലുകാവ് സ്വദേശിനി ആലിസ് ജോൺ (89), എറണാകുളം അശോകപുരം സ്വദേശി കെ. മാധവൻ (74), പെരുമറ്റം സ്വദേശി ടി.എം. യൂസഫ് (52), തൃശൂർ കണിമംഗലം സ്വദേശി ലോനപ്പൻ (82), തൃശൂർ സ്വദേശിനി സാവിത്രി (82), ചിറ്റാട സ്വദേശി രഘുനന്ദനൻ (78), അടാട്ട് സ്വദേശിനി നിഷ (35), മലപ്പുറം തവനൂർ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂർ ശേഖരൻ (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂർ സ്വദേശി സേതുമാധവൻ (62), പൊന്നാനി സ്വദേശി ഹുസൈൻ (80), കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ (72), ചേളന്നൂർ സ്വദേശിനി സൗമിനി (74), കല്ലായി സ്വദേശിനി ഫാത്തിമ (82), കോഴിക്കോട് സ്വദേശി കണ്ണ പണിക്കർ (90), ചേളന്നൂർ സ്വദേശി അജിത് കുമാർ (48), കണ്ണൂർ ചെറുതാഴം സ്വദേശി ഹക്കീം (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1969 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 836, തൃശൂർ 614, കോഴിക്കോട് 534, ആലപ്പുഴ 519, പാലക്കാട് 277, തിരുവനന്തപുരം 343, എറണാകുളം 283, കോട്ടയം 340, കൊല്ലം 331, കണ്ണൂർ 244, ഇടുക്കി 225, പത്തനംതിട്ട 117, കാസർഗോഡ് 134, വയനാട് 107 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story