സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നതായി സിപിഎം

സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നതായി സിപിഎം

സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രിയെയാണ് ലക്ഷ്യം വെക്കുന്നത്. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും രാഷ്ട്രീയ താത്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണ്

സിപിഎം നേരത്തെ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദരേഖ. മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചു കൊണ്ട് നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇത് ജനാധിപത്യത്തോടും നിയമസംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്

സർക്കാരിനെ രാഷ്ട്രീയമായി എതിർക്കാൻ കഴിയാത്ത യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന് അന്വേഷണ ഏജൻസികൾ ആയുധങ്ങൾ ഒരുക്കി കൊടുക്കുകയാണ്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദമുണ്ടെന്ന് നേരത്തെ ശിവശങ്കറും കോടതിയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി രംഗത്തുവരാൻ ജനങ്ങൾ തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Share this story