മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കാമെന്ന് ഇ ഡി; സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്ത്

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കാമെന്ന് ഇ ഡി; സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്ത്

സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിലെ ചിലർ നിർബന്ധിക്കുന്നതായും സമ്മർദം ചെലുത്തുന്നതായും സന്ദേശത്തിൽ സ്വപ്‌ന സുരേഷ് പറയുന്നു

ദ ക്യൂ വാർത്താ പോർട്ടലാണ് സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞതായാണ് സ്വപ്‌ന പറയുന്നത്.

തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെയാണ് ഒപ്പ് ഇടുവിച്ചത്. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി സാമ്പത്തിക ചർച്ച നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളതെന്നും ഇത് ഏറ്റു പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജൻസി പറയുന്നത്.

Share this story