അയ്യപ്പനെ തൊട്ടുകളിച്ചതിന്റെ ശിക്ഷയാണിത്; മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ പിണറായിയുടെ കാര്യത്തിൽ തീരുമാനമാകും: കെ സുരേന്ദ്രൻ

Share with your friends

ശബരിമല അയ്യപ്പനെ തൊട്ട് കളിച്ചതിന്റെ ശിക്ഷയാണ് ഇടതു മുന്നണി അനുഭവിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മണ്ഡല കാലം അവസാനിക്കുന്നതിന് മുമ്പ് പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിൽ തീരുമാനമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും നടക്കാൻ പോകുന്നത്. കേരളത്തിൽ പുതിയ രാഷ്ട്രീയ ശക്തി ഉയർന്നു വരും. എൽ ഡി എഫിന്റെ സർവ നാശത്തിന് അഴിമതി കേസുകൾ വഴിവയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മന്ത്രിസഭയിൽ അംഗങ്ങളായ പലരും സ്വർണക്കടത്ത് സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുണ്ട്. മസാല ബോണ്ടിന് പിന്നിലെ അഴിമതികൾ ഉടൻ പുറത്തുവരും. മുഖ്യമന്ത്രിക്ക് ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്വർണക്കടത്ത് സംഘത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഒരു ക്യാപ്സൂൾ കൊണ്ടും പിടിച്ച് നിൽക്കാൻ ഈ സർക്കാരിനാകില്ല. ജനങ്ങൾ അത്ര മാത്രം സർക്കാരിനെ വെറുത്തിരിക്കുകയാണ്

സ്വപ്നയെ അനധികൃതമായി ആളുകൾ സന്ദർശിക്കുന്നു എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. ശബ്ദരേഖ എങ്ങനെ പുറത്ത് വന്നു എന്ന് ജയിൽ ഡി ജി പി മറുപടി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്ന പുറത്തെത്തിച്ചത്. സ്വപ്നയെ ജയിലിൽ പോയി കണ്ടത് ആരൊക്കെയെന്ന് വ്യക്തമാക്കണം. ജയിലിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!