പിൻമാറാതെ കാരാട്ട് ഫൈസൽ; കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു

പിൻമാറാതെ കാരാട്ട് ഫൈസൽ; കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു

കൊടുവള്ളി നഗരസഭയിലേക്ക് മത്സരിക്കുന്നതിനായി കാരാട്ട് ഫൈസൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പതിനഞ്ചാം ഡിവിഷനായ ചുണ്ടക്കുന്നിലാണ് ഫൈസൽ മത്സരിക്കുന്നത്. ജനങ്ങൾ തനിക്കൊപ്പമാണ്. സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നുവെന്നും കാരാട്ട് ഫൈസൽ പറഞ്ഞു

കാരാട്ട് ഫൈസലിനെ നേരത്തെ ഇടത് സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് പിന്നാലെയാണ് സിപിഎം സ്ഥാനാർഥിത്വത്തെ എതിർത്തതും പിന്തുണക്കേണ്ടെന്ന് തീരുമാനിച്ചതും. ഇതോടെ സ്വതന്ത്രനായി മത്സരിക്കാൻ കാരാട്ട് ഫൈസൽ തീരുമാനിക്കുകയായിരുന്നു.

Share this story