സിഎജി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു, യജമാനനെ പ്രീണിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി തോമസ് ഐസക്

സിഎജി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു, യജമാനനെ പ്രീണിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി തോമസ് ഐസക്

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സ്ഥാപനമായി സി.എ.ജി തരംതാഴുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങളെ ഏകപക്ഷീയമായി അട്ടിമറിക്കുകയാണ്. സി.എ.ജി നടത്തിയ പരാമർശങ്ങളുടെ നിയമസാധുത പരിശോധിക്കുമെന്നും ഐസക് പറഞ്ഞു.

മസാലബോണ്ട് വഴി കിഫ്ബി നിക്ഷേപം സ്വീകരിച്ചത് രഹസ്യമായല്ല. കിഫ്ബി വഴി വായ്പയെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സി.എ.ജി പറയുന്നത്. വായ്പ എടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കരട് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. യജമാനനെ പ്രീണിപ്പിക്കാനാണ് സി.എ.ജിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ല.

Share this story