കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. പി സി വിഷ്ണുനാഥ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെടുന്നു.

Share this story