സ്വപ്‌നയുടെ ശബ്ദസന്ദേശം: അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്

സ്വപ്‌നയുടെ ശബ്ദസന്ദേശം: അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്

സ്വപ്‌ന സുരേഷിന്റെ ജയിലിൽ നിന്നുള്ള ശബ്ദസന്ദേശം പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ഇക്കാര്യം പരിശോധിക്കാൻ നിർദേശം നൽകിയത്.

രാവിലെ അട്ടക്കുളങ്ങര വനിത ജയിലിൽ എത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് ഇഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി സ്വപ്‌ന പറയുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

സ്വപ്നയെ കസ്റ്റംസ് അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. അട്ടക്കുളങ്ങര ജയിലിൽ എത്തിയിരുന്നു ചോദ്യം ചെയ്യൽ. ശിവശങ്കറിനെതിരെ ഇ ഡിക്ക് സ്വപ്ന മൊഴി നൽകിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ.

Share this story