കുടുംബ കലഹത്തെ തുടർന്ന് യുവതി മരണപ്പെട്ട നിലയിൽ

Share with your friends

മലപ്പുറം: മഞ്ചേരി, കൂമംകുളത്ത് കുടുംബ കലഹത്തെ തുടർന്ന് യുവതി മരണപ്പെട്ട നിലയിൽ. തച്ചൂർ കളത്തിൽ വീട്ടിൽ വിനിഷ (29)യാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ മരിച്ച നിലയിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് എത്തിക്കുകയായിരുന്നു. തലയടിച്ചു വീണു എന്നാണ് ആശുപത്രിയിൽ അറിയിച്ചിരിക്കുന്നത്.

9 വയസ്സ് പ്രായമുള്ള ഒരു മകളും 5, 2 പ്രായമുള്ള രണ്ടു ആൺകുഞ്ഞുങ്ങളുമുണ്ട്. മദ്യപാനിയായ ഭർത്താവ് പ്രസാദ് സ്ഥിരം വിനിഷയെയും കുട്ടികളേയും ഉപദ്രവിക്കുമായിരുന്നെന്നും ഇന്നലേയും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. മഞ്ചേരിയിലെ ഓൺലൈൻ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിനിഷയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

കാർപെന്റർ പണിക്കാരനായിരുന്ന പ്രസാദ് ഏറെ നാളായി ജോലിയ്ക്ക് പോയിരുന്നില്ല. ഹോസ്പിറ്റലിൽ ഏത്തിക്കുമ്പോൾ വിനിഷയുടെ ശരീരത്തിൽ കടുത്ത മർദമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപെടുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!