നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Share with your friends

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന പ്രോസിക്യൂഷന്റെയും നടിയുടെയും ആവശ്യത്തിൽ ഹൈക്കോടതി വിധി ഇന്ന്. ജഡ്ജിയെ മാറ്റാനാണ് കോടതി വിധിയെങ്കിൽ അത് അപൂർവവും കേസിൽ നിർണായകവുമാകും.

നവംബർ 16നാണ് ഹർജികളിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറഅറിയത്. വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടിയും പ്രോസിക്യൂഷനും ഉന്നയിച്ചത്. പ്രതിഭാഗം കോടതിയിൽ നടിയെ വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാരും ആരോപിച്ചിരുന്നു

വിസ്താരത്തിനിടെ തനിക്ക് പലതവണ പൊട്ടിക്കരയേണ്ടി വന്നു. മാനസികമായ തേജോവധമാണ് നടന്നത്. തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും നടി പറഞ്ഞിരുന്നു. എട്ടാം പ്രതിയായ ദിലീപിന് വേണ്ടി 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. അനാവശ്യ ചോദ്യങ്ങളാണ് ജഡ്ജി പലപ്പോഴും ചോദിച്ചത്. വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നും നടി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-