കിളിമാനൂരിൽ 11കാരിയെ പീഡിപ്പിച്ച വ്യാജ പൂജാരി അറസ്റ്റിൽ; പീഡനം കുട്ടിയുടെ മാതാവിന്റെ ഒത്താശയോടെ

കിളിമാനൂരിൽ 11കാരിയെ പീഡിപ്പിച്ച വ്യാജ പൂജാരി അറസ്റ്റിൽ; പീഡനം കുട്ടിയുടെ മാതാവിന്റെ ഒത്താശയോടെ

കിളിമാനൂരിൽ 11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജപൂജാരി അറസ്റ്റിൽ. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻ നിവാസിൽ ഷാൻ(37)ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ ഒത്താശയോടെയാണ് പീഡനം നടന്നത്.

വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്ന ഇയാൾ ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും വിവരം പറഞ്ഞില്ല. എന്നാൽ അമ്മയുമായി വഴക്കിട്ട സമയത്ത് വിവരം പിതാവിനെ അറിയിക്കുകയായിരുന്നു

ഷാൻ ശ്യാം തിരുമേനി എന്ന കള്ളപ്പേരിൽ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. ഇടക്കുളങ്ങരയിലെ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇയാൾ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്.

Share this story