ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്. നികുതി അടക്കാത്ത പണം എന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചതായാണ് വിജിലൻസ് പറയുന്നത്.

നികുതി വെട്ടിച്ചതിൽ പിഴ അടച്ചതിന്റെ രസീതുകൾ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തി. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയിൽ കഴിയുന്ന ലേക്ക് ഷോർ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതിന് മുന്നോടിയായാണ് വീട്ടിൽ പരിശോധന നടത്തിയത്

അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന കോടതി നിർദേശത്തിൽ തുടർ നടപടികൾ ഇന്നുണ്ടാകും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് നിർദേശം.

Share this story