പാലാരിവട്ടം പാലം അഴിമതി: കരാറുകാരന് വായ്പ അനുവദിച്ച് ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തു

പാലാരിവട്ടം പാലം അഴിമതി: കരാറുകാരന് വായ്പ അനുവദിച്ച് ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തു

പാലാരിവട്ടം പാലം അഴിമതി കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തു. കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്

പൊതുമരാമത്ത് വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സ്‌പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്.

കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥരെയും അഴിമതി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. എൻജിനീയർ എ എച്ച് ഭാമ, കൺസൾട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേർത്തത്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം പതിനേഴായി.

Share this story