സെക്രട്ടേറിയറ്റ് തീപിടിത്തം: സാമ്പിളുകൾ കേന്ദ്ര ലാബിലേക്ക് അയച്ച് പോലീസ്

സെക്രട്ടേറിയറ്റ് തീപിടിത്തം: സാമ്പിളുകൾ കേന്ദ്ര ലാബിലേക്ക് അയച്ച് പോലീസ്

തിരുവനന്തപുരം സെക്രട്ടേറിയറ്റ് തീപിടിത്തം സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കുന്നതിനായി സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി പോലീസ് കേന്ദ്ര ലാബിലേക്ക് അയച്ചു. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന ഫോറൻസിക് റിപ്പോർട്ട് പോലീസ് വിശ്വസിക്കുന്നില്ല. തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്.

ഫോറൻസിക് ലാബിലെ അന്തിമ പരിശോധനാ ഫലത്തിൽ ഫാനിൽ നിന്ന് തീപിടിത്തമുണ്ടായില്ലെന്നാണ് പറയുന്നത്. കോടതിയിൽ സമർപ്പിച്ച രേഖകൾ കോടതിയുടെ അനുമതിയോടെയാണ് തിരികെ വാങ്ങി കേന്ദ്ര ലാബിലേക്ക് അയച്ചത്. ഫാനിന്റെ പ്ലാസ്റ്റിക് ഭാഗങ്ങൾ അടക്കമാണ് പരിശോധനക്ക് അയച്ചത്.

സംഭവസമയത്ത് ഫാൻ പ്രവർത്തിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഫാൻ സ്വിച്ച് ഓൺ ആയിരുന്നുവെങ്കിലും കറങ്ങിയിരുന്നില്ല. വൈകുന്നേരം വരെ ഫാനിന്റെ സ്വിച്ച് ഓൺ ആയി കിടന്നു. അമിതമായ വൈദ്യുത പ്രവാഹത്തെ തുടർന്ന് ഫാൻ ചൂടായി. ഇങ്ങനെ കനോപി ഉരുകുകയും പലഘട്ടങ്ങളിലായി തൊട്ടുതാഴെയുള്ള ഫയലിൽ വീണ് തീപിടിത്തമുണ്ടായി എന്നുമാണ് നിഗമനം.

Share this story