ബാർ കോഴയിൽ കുടുങ്ങി കോൺഗ്രസ്: ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

ബാർ കോഴയിൽ കുടുങ്ങി കോൺഗ്രസ്: ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേശണത്തിന് ഉത്തരവിട്ടത്. ചെന്നിത്തലക്ക് പുറമെ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും

ബാർ ലൈൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം രമേശ് ചെന്നിത്തലക്കും മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിനും മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെഎം മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന നടത്തിയെന്ന് കേരളാ കോൺഗ്രസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബിജു രമേശ് ആരോപമം ഉന്നയിച്ചത്

അന്വേഷണത്തിന് മുഖ്യമന്ത്രി അുമതി നൽകിയെങ്കിലും ഉത്തരവിറക്കാൻ ഗവർണറുടെയും സ്പീക്കറുടെയും അനുമതി വേണം. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെ ബാർ കോഴ കൂടി ഉയർന്നുവരുന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ് കടുത്ത സമ്മർദത്തിലേക്ക് വീഴുകയാണ്. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന അവരുടെ തെരഞ്ഞെടുപ്പ് വാചകം തിരിച്ചടിക്കുന്നതായാണ് സമീപകാലത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

Share this story