കിഫ്ബിക്കെതിരായ ഹർജി: ഫാലി എസ് നരിമാനിൽ നിന്നും സർക്കാർ നിയമോപദേശം തേടി

Share with your friends

കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാനിൽ നിന്നും സർക്കാർ നിയമോപദേശം തേടി. ഹൈക്കോടതിയിൽ പരഗിണനയിലുള്ള കേസിലാണ് നിയമോപദേശം തേടിയത്.

സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു

ഭരണഘടനയുടെ 239(1) അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നിയമോപദേശം തേടിയത്. കിഫ്ബിക്കെതിരായ കേസിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഫാലി എസ് നരിമാനെ ഹാജരാക്കാൻ സാധിക്കുമോയെന്നും സർക്കാർ നോക്കുന്നുണ്ട്‌

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-