നേതാക്കൾക്കെതിരെ കൂട്ടത്തോടെ അഴിമതി കേസ്; ‘അഴിമതിക്കെതിരെ ഒരു വോട്ട് ‘എന്ന മുദ്രവാക്യം ഒഴിവാക്കി യുഡിഎഫ്

നേതാക്കൾക്കെതിരെ കൂട്ടത്തോടെ അഴിമതി കേസ്; ‘അഴിമതിക്കെതിരെ ഒരു വോട്ട് ‘എന്ന മുദ്രവാക്യം ഒഴിവാക്കി യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ മുദ്രവാക്യം യുഡിഎഫ് പിൻവലിച്ചതായി സൂചന. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രവാക്യമാണ് പിൻവലിച്ചത്. നേതാക്കൾ അഴിമതി കേസുകളിൽ കുടുങ്ങി അറസ്റ്റിലാകുകയും കേസുകളിൽ പെടുകയും ചെയ്ത സാഹചര്യത്തിൽ മുദ്രവാക്യം തിരിച്ചടിയാകുമെന്ന് കണ്ടാണ് പിൻവലിക്കൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കിയ യുഡിഎഫ് പ്രകടന പത്രികയിലെ പുതിയ മുദ്രവാക്യം പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ എന്നതാണ്. പഴയ മുദ്രവാക്യം ഇടം പിടിച്ചിട്ടുമില്ല. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞും, ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീനും അറസ്റ്റിലായിരുന്നു

കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയുടെ കുരുക്ക് മുറുകുകയാണ്. കൂടാതെ ബാർ കോഴക്കേസും പതിയെ പൊന്തി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുദ്രവാക്യത്തിലെ മാറ്റവും ശ്രദ്ധേയമാകുന്നത്.

Share this story