പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്തുന്നു; പിണറായി വിജയന് സമനില തെറ്റിയെന്ന് മുല്ലപ്പള്ളി

Share with your friends

ഏത് നിമിഷവും ജയിലിൽ പോകുമെന്ന അവസ്ഥയിലുള്ള പിണറായി വിജയൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സ്വഭാവഹത്യ നടത്താൻ ശ്രമിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയന് സമനില തെറ്റിയെന്നും മുല്ലപ്പള്ളി ആരോപിച്ചു

സംസ്ഥാന മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്ക് മഹാരാഷ്ട്രയിൽ ബിനാമി ഭൂമിയുണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്തുമോ. ഈ മന്ത്രിമാർ ആരാണെന്ന് വ്യക്തമായ സൂചനയുണ്ട്. എന്നാൽ തെളിവില്ലാതെ ഇത് പറയുന്നില്ല

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ രണ്ട് മന്ത്രിമാർക്ക് ബിനാമി പേരിൽ 200 ഏക്കർ ഭൂമിയുണ്ടെന്ന് വാർത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളിയുടെ ആരോപണം. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാൻ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-