പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘം; മേൽനോട്ടം എഡിജിപിക്ക്

Share with your friends

പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റിയാണ് പുതിയ സംഘത്തെ നിയോഗിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പി പി രത്‌നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി ജയരാജ് മേൽനോട്ട ചുമതല വഹിക്കും

പാലാത്തായി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതിയാണ് നിർദേശം നൽകിയത്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു

പുതിയ അന്വേഷണ സംഘത്തിൽ പഴയ അന്വേഷണ സംഘത്തിലെ ആരെയും ഉൾപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനാണ് കേസിലെ പ്രതി. കഴിഞ്ഞ ഏപ്രിൽ 15നാണ് പത്മരാജൻ അറസ്റ്റിലാകുന്നത്. പോക്‌സോ വകുപ്പ് ഒഴിവാക്കിയതിനാൽ പത്മരാജന് ജാമ്യം ലഭിച്ചിരുന്നു. പീഡന പരാതിയിലെ കാര്യങ്ങൾ ഭാവന മാത്രമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-