സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4445 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4445 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി വിദ്യാസാഗർ (52), കല്ലറ സ്വദേശി വിജയൻ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരൻ (70), നന്ദൻകോട് സ്വദേശിനി ലോറൻസിയ ലോറൻസ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മർ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവൻ (84), കൊല്ലം സ്വദേശിനി സ്വർണമ്മ (77), തൊടിയൂർ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരൻ (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണൻ നായർ (71), പതിയൂർ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാൽ (64), എറണാകുളം വേങ്ങോല സ്വദേശി വാവർ (81), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂർ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കൽ സ്വദേശി രാമചന്ദ്രൻ (77), കടുകുറ്റി സ്വദേശി തോമൻ (95), പഴയന സ്വദേശി ഹർഷൻ (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീൻ (41), പെരിന്തൽമണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമൻ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2049 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 762, കോഴിക്കോട് 565, തൃശൂർ 522, എറണാകുളം 381, പാലക്കാട് 275, ആലപ്പുഴ 409, തിരുവനന്തപുരം 277, കോട്ടയം 353, കൊല്ലം 308, കണ്ണൂർ 148, ഇടുക്കി 199, പത്തനംതിട്ട 28, വയനാട് 142, കാസർഗോഡ് 76 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story