ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഇന്ന് തയ്യാറാക്കും; ഇബ്രാഹിംകുഞ്ഞിന് നിർണായകം

ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഇന്ന് തയ്യാറാക്കും; ഇബ്രാഹിംകുഞ്ഞിന് നിർണായകം

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. റിപ്പോർട്ട് നാളെ ഡിഎംഒക്ക് കൈമാറും. ഇത് ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും

മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന് അനുസരിച്ചാകും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക. ഇതിനാൽ തന്നെ ഇബ്രാഹിംകുഞ്ഞിന് റിപ്പോർട്ട് നിർണായകമാണ്.

ഇന്നലെയാണ് മെഡിക്കൽ ബോർഡ് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ എത്തി ഇബ്രാഹിംകുഞ്ഞിൻരെ ആരോഗ്യനില പരിശോധിച്ചത്. വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. കോടതിയിൽ സമർപ്പിക്കും മുമ്പ് റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.

Share this story