സർക്കാരിനെ അട്ടിമറിക്കാൻ സിഎജി തന്നെ ഇറങ്ങി; അസാധാരണ സാഹചര്യമെന്ന് തോമസ് ഐസക്

സർക്കാരിനെ അട്ടിമറിക്കാൻ സിഎജി തന്നെ ഇറങ്ങി; അസാധാരണ സാഹചര്യമെന്ന് തോമസ് ഐസക്

കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ സിഎജി തന്നെ ഇറങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്. അസാധാരണമായ സാഹചര്യമാണിത്. സിഎജി റിപ്പോർട്ട് നിഷ്‌കളങ്കമല്ല. കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിന്റെ നാലാം പേജിൽ പറയുന്നുണ്ട്.

ബിജെപിയുമായി ഒത്തുകളിച്ച് പ്രതിപക്ഷം ഇഡിയെ കൊണ്ട് കിഫ്ബിയെ തകർക്കുകയാണ്. ഈ നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് പിൻമാറണം. സ്പീക്കറുടെ കത്ത് ലഭിച്ചതായും വിശദീകരണം നൽകുമെന്നും ഐസക് പറഞ്ഞു

മസാല ബോണ്ടിന് ആർബിഐയുടെ എൻഒസി മാത്രം മതി. ആർബിഐ നടപടി തെറ്റാണെന്ന് സിഎജി റിപ്പോർട്ട് വ്യംഗമായി പറയുന്നുണ്ട്. അതെങ്ങനെ ഇഡി അറിഞ്ഞുവെന്നും തോമസ് ഐസക് ചോദിച്ചു.

മസാല ബോണ്ടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. വിശദീകരണം തേടി ഇഡി ആർ ബി ഐക്ക് കത്ത് നൽകിയിട്ടുണ്ട്.

Share this story