മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദമാക്കാൻ നോക്കുന്നു; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും മുല്ലപ്പള്ളി

മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദമാക്കാൻ നോക്കുന്നു; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും മുല്ലപ്പള്ളി

പോലീസ് ആക്ട് നിയമ ഭേദഗതിയിലൂടെ മുഖ്യമന്ത്രി മാധ്യമങ്ങളെ നിശബ്ദമാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സൈബർ ആക്രമങ്ങൾ തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി വിമർശിച്ചു

സ്വർണക്കടത്ത്, മയക്കുമരുന്ന് ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഭൂമി ഇടപാട് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും ഓരോ ദിവസവും മന്ത്രിമാരെ കേന്ദ്രീകരിച്ചാണ് പുറത്തുവരുന്നത്. ഇത് മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. സർക്കാരിനെതിരായ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ നിയമം

സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയത്. ഇത്തരമൊരു കരിനിയമത്തെ കുറിച്ച് യെച്ചൂരി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

Share this story